കനത്ത മഴയിൽ മടവൂർ മുക്കിൽ മതിൽ ഇടിഞ്ഞ് വീണു.
നരിക്കുനി: കാലവർഷം ശക്തമായതോടെ മടവൂർ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് മടവൂർമുക്കിൽ വൈകീട്ട് പെയ്ത കനത്ത മഴയിൽ പുല്ലായ്യിപ്പെറ്റ അബ്ദുൽ അസീസിൻ്റെ വീടിൻ്റെ നടപ്പാത ഉൾകൊള്ളുന്ന മതിൽ ഇടിഞ്ഞ് വീണു. തൊട്ടടുത്ത മുജീബിൻ്റെ വീട്ട് മുറ്റത്തേക്കാണ് ഇടിഞ്ഞ് വീണത്. രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് മതിലിൻ്റെ പണി കഴിപ്പിച്ചത്. മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനാണ് അസീസിൻ്റെ ഭാര്യ ഫെബിന.


0 അഭിപ്രായങ്ങള്‍