കെ.എൻ.എം. കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി.


കേരള നദ് വത്തുൽ മുജാഹിദീൻ നരിക്കുനി ശാഖാ കമ്മിറ്റിയുടെ നരിക്കുനി ഗ്രാമപഞ്ചായത്തിനുള്ള കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.സലിം സെക്രട്ടരി അനീഷ് എന്നിവർ ഏറ്റുവാങ്ങി. 

വാർഡ് മെമ്പർ മാരായ കുമ്പളത്ത് സൽമ , സുനിൽ കുമാർ, കെ.എൻ.എം ശാഖാ പ്രസിഡന്റ് ടി.കെ.കോയതീൻ മാസ്റ്റർ , പി.എം. ഇബ്റാഹിം, അബ്ദുറഹിമാൻ എടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.