എയര്‍ ഇന്ത്യ എക്സ്‍പ്രസ് : ടിക്കറ്റുകള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് പണം തിരികെ നൽകും :-


​  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ടിക്കറ്റുകള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് . റദ്ദാക്കിയ ടിക്കറ്റുകളുടെ തുക പ്രത്യേക വൗച്ചറുകളായി മാറ്റുകയായിരുന്നു നേരത്തെ ചെയ്തത്. ഇതിന് പകരം പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.