നരിക്കുനി കൃഷി ഭവനും , ഗ്രാമപഞ്ചായത്തും, വരിങ്ങിലോറമല ട്രൈബൽ വെജിറ്റബിൾ ക്ലസ്റ്ററും സംയുക്തമായി നടപിലാക്കുന്ന പച്ചക്കറി കൃഷി പദ്ധതിയുടെ വിത്ത് പാവൽ ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം നിർവ്വഹിച്ചു,


മലമുകളിൽ പതിനഞ്ചോളം വരുന്ന എസ്.ടി. കുടുംബങ്ങൾ, രണ്ട്ഏക്കറയോളം വരുന്ന തരിശ്ശ് ഭൂമി കൃഷിയോഗ്യമാക്കിയാണ് കൃഷി ഇറക്കുന്നത്,


ക്ലസ്റ്റ്ർ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് മിനി പുല്ലം കണ്ടി അദ്ധ്യക്ഷയായിരുന്നു , കൃഷി ഓഫീസർ ദാന മുനീർ ,വാർഡ് മെമ്പർ സുനിൽകുമാർ, ക്ലസ്റ്റർ കൺവീനർ രാമൻകുട്ടി എന്നിവർ സംസാരിച്ചു .

ഫോട്ടോ :- നരിക്കുനി -വരിങ്ങിലോറ മല ട്രൈബൽ വെജ്റ്റബിൾ ക്ലസ്റ്റർ കൃഷിയിറക്കൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം നിർവ്വഹിക്കുന്നു ,