പാലങ്ങാട് ഗ്രാമോദയ  വായന ശാലയുടെ സംരക്ഷണ ഭിത്തി തകർന്നു.


നരിക്കുനി :പാലങ്ങാട് ഗ്രാമോദയ വായന ശാലയുടെ സംരക്ഷണ ഭിത്തി  കനത്ത മഴയിൽ തകർന്നു വീണു. ആളുകൾ ഇരുന്നു വായിക്കാനും, വിശ്രമിക്കാനും, ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ മുൻ ഭാഗത്തുള്ള ഇരിപ്പിടം അടക്കമാണ്  മുന്നിലെ റോഡിലേക്ക് പതിച്ചത്.