പരിസ്ഥിതി ദിനത്തിൽ മരങ്ങൾ മുറിച്ചു കടത്താൻ ശ്രമം:
നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്ത് സ്മശാന ഭൂമിയിലെ മരങ്ങൾ പരിസ്ഥിതി ദിനത്തിൽ മുറിച്ചു കടത്താൻ ശ്രമം നടക്കുന്നതായി എൽ ഡി എഫ് നരിക്കുനി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു ,സ്മശാനം നിർമ്മാണ പ്രവർത്തനം എന്ന പേര് പറഞ്ഞാണ് മരങ്ങൾ മുറിച്ചു കടത്തുന്നത് ,റോഡ് സൗകര്യം ഇല്ലാത്തത് കൊണ്ട് നരിക്കുനി ഗ്രാമ പഞ്ചായത്ത് 4-ാം വാർഡിലുള്ള സ്മശാനത്തിൽ ശവം മറവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല ,ഇപ്പോഴും റോഡ് സൗകര്യവും ,വൈദ്യുതിയും ഇല്ല ,ഇതൊന്നും പരിഹരിക്കാതെ സ്മശാന ഭൂമിയിലുള്ള മരങ്ങൾ മുറിച്ചു കടത്തുകയാണെന്ന് സ്ഥലം സന്ദർശിച്ച എൽ ഡി എഫ് നേതാക്കളായ കെ പി മോഹനൻ ,വി ബാബു ,വി സി ഷനോജ് ,എം ഭാർഗ്ഗവൻ എന്നിവർ പറയുന്നു. ,



0 അഭിപ്രായങ്ങള്‍