വിദ്യാർത്ഥികളും അദ്ധ്യാപകരും 3000 ഫലവൃക്ഷ തൈകൾ നട്ടു മാതൃകയായി :-
ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രീൻ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫലവൃക്ഷ തൈ നടൽ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് നിർവഹിച്ചു. സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് 3000 ഫലവൃക്ഷ തൈകളാണ് വെച്ച് പിടിപ്പിച്ചത് .പ്ലാവ്,മാവ്,നാരങ്ങ,ശീതപയം,കശുമാവ് ,പേര,പുളി,നെല്ലി,ജാതി,സപ്പോട്ട ,ഞാവൽ,റംബൂട്ടാൻ,തുടങിയ ഫലവൃക്ഷങ്ങളാണ് വനം വകുപ്പിന്റെ സഹകരണത്തോടെ വെച്ചു പിടിപ്പിച്ചത് .ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സോഷ്മ സുര്ജിത്ത് ,സന്തോഷ് മാസ്റ്റർ,ഫെബിന അബ്ദുൽ അസീസ് ,ഷകീല,
ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ , ക്ലബ്ബ് കൺവീനർ വി കെ അനസ് ,പി കെ അൻവർ,അബ്ദുൽ അലി,ജമീല എന്നിവർ സംബന്ധിച്ചു,


0 അഭിപ്രായങ്ങള്‍