വാക്സിൻ റജിസ്ട്രേഷൻ ; ആ സന്ദേശത്തിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ ഹാക്ക് ചെയ്യപ്പെടും !

 (O3.06.2021)


കോഴിക്കോട് : 18 വയസ് മുതലുള്ളവർക്കു കോവിഡ് വാക്സി ൻ റജിസ്റ്റർ ചെയ്യാം എന്ന പേരിൽ എത്തുന്ന മൊബൈൽ സന്ദേശം വ്യാജമാണെന്നു പൊലീസ് അറിയിച്ചു.


സന്ദേശത്തിൽ ലഭിച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലും , അതിൽ പറഞ്ഞിരിക്കുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താലും ,മൊബൈൽ ഹാക്ക് ചെയ്തേക്കാമെന്നു പൊലീസ് മുന്നറിയിപ്പു നൽകുന്നു. വാക്സിൻ റജിസ്ട്രേഷനു സർക്കാർ മറ്റ് ഏജൻസികളെ ഏൽപിച്ചിട്ടില്ല. *https//www.cowin.gov.in* എന്ന വെബ്സൈറ്റിലാണു വാക്സിൻ റജിസ്റ്റർ ചെയ്യേണ്ടത്.