മെഡിക്കൽ-ഡെന്‍റല്‍ പ്രവേശനം; ഒബിസി വിഭാഗത്തിന് 27% സംവരണം അനുവദിച്ചു :-
29.07.2021 -
മെഡിക്കല്‍– ഡെന്‍റല്‍ പ്രവേശനത്തില്‍ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിച്ചു. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ അഖിലേന്ത്യ ക്വോട്ടയിലാണ് സംവരണം. ഇതുകൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനവും, സംവരണവും ഏര്‍പ്പെടുത്തി. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളിലാണ് സംവരണം ബാധകമാകുക. ബിരുദ പ്രവേശനത്തിന് ആകെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനവും, ബിരുദാനന്തര ബിരുദത്തിൽ 50 ശതമാനവുമാണ് അഖിലേന്ത്യ ക്വോട്ടയായി നൽകുന്നത്. നേരത്തെ പട്ടിക വിഭാഗങ്ങൾക്കു മാത്രമാണ് സംവരണം ഉണ്ടായിരുന്നത്. 2007ലെ സുപ്രീം കോടതി വിധി പ്രകാരം പട്ടികജാതി വിഭാഗത്തിനു 15%, പട്ടികവർഗ വിഭാഗങ്ങൾക്ക് 7.5% എന്നിങ്ങനെയാണ് സംവരണം അനുവദിച്ചത്. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരെടുത്ത ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.

0 അഭിപ്രായങ്ങള്‍