നരിക്കുനിയിൽ കടകൾ 7 മണിക്ക് തുറക്കും


18.07.2021- 



നരിക്കുനി മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കും.

 നരിക്കുനി: -തിങ്കളാഴ്ച കോവിഡ് ഇളവു പ്രഖ്യാപിച്ചതിനാൽ ടെക്സ്റ്റൈൽ, ഫുട്ട് വേർ, ജ്വല്ലറി ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും നരിക്കുനിയിൽ രാവിലെ ഏഴു മണിക്ക് തന്നെ തുറക്കുന്നതാണ്. കടകളിലെ തിരക്ക് കുറയ്ക്കുന്നതിന് മാന്യ ഉപഭോക്താക്കൾ  ശ്രദ്ധയോടെ ഇടപെടണമെന്നും, വ്യാപാരികൾ അഭ്യർത്ഥിച്ചു. പെരുന്നാൾ പ്രമാണിച്ച്  തിരക്ക് ഒഴിവാക്കുന്നതിനാണ് രാവിലെ 7 മണിക്ക് തന്നെ എല്ലാ ഷോപ്പുകളും തുറക്കുന്നതെന്നും, സർക്കാറിന്റെ കോവിഡ് മാനദണ്ഡങ്ങൾ വ്യാപാരികൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ്  അറിയിച്ചു.


മാസ്ക് ,സാമൂഹിക അകലം ,എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.


 പ്രായമായവരെയും, കുട്ടികളെയും, അങ്ങാടിയിലേക്ക് കൊണ്ടുവരരുതെന്നും

 നിബന്ധനകളെ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും കൊടുവള്ളി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.