മികച്ച രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനവും ഒട്ടേറെ ജനക്ഷേമകരമായ പ്രവർത്തനങ്ങളും ആറ് മാസം കൊണ്ട് പഞ്ചായത്ത് ഭരണ സമിതിക്ക് നടത്താൻ സാധിച്ചു
സി കെ സലീം (പ്രസിഡണ്ട് നരിക്കുനി ഗ്രാമ പഞ്ചായത്ത്)
നരിക്കുനി: ഗ്രാമ പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്ന് ആറു മാസം പിന്നിട്ടപ്പോൾ കോവിഡ് മൂലം പ്രതികൂലമായ സാഹചര്യത്തിലും
നരിക്കുനി പഞ്ചായത്തിൽ ഒട്ടേറെ ജനക്ഷേമകരമായ വികസന പ്രവർത്തനങ്ങളും കോവിസ് പ്രതിരോധ പ്രവർത്തനങ്ങളും നടത്താൻ സാധിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം പറഞ്ഞു. ഭരണ സമിതി അധികാരത്തിൽ വന്ന് ആറ് മാസം പൂർത്തിയായ വേളയിൽ പഞ്ചായത്തിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മികച്ച രീതിയിലുള്ള വാർറൂം, വാർഡുകളിൽ ക്ലസ്‌റ്റർ സംവിധാനം, ആർ ആർ ട്ടി പ്രവർത്തനം, ഹെൽപ്പ് ഡസ്ക്ക് സംവിധാനം, സന്നദ്ധ സംഘടനകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും പൾസ് ഓക്സിമീറ്റർ, നെബു ലൈസർ, പി പി ഇ കിറ്റ് തുടങ്ങി കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ശേഖരിക്കുവാനും, പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സന്നദ്ധ സംഘങ്ങളെയും, രാഷ്ട്രീയ യുവജന സംഘടനകളെയും അണിനിരത്തുവാനും സാധിച്ചു. മുഴുവൻ ആളുകൾക്കും വാക്സിൻ ലഭിക്കത്തക്ക വിധം സ്പെഷൽ വാക്സിനേഷൻ ക്യാമ്പ്, പഞ്ചായത്തിലുടനീളം പരിചരണത്തിലുള്ളവരെ ശുശ്രൂഷിക്കാൻ മെബൈൽ ആംബുലൻസ് യൂണിറ്റ്, രോഗികൾക്ക് വേണ്ടി ആംബുലൻസ് സംവിധാനം, പ്രതിരോധ ഹോമിയോ ഗുളിക വിതരണം, ബോധവൽക്കരണം മികച്ച രീതിയിൽ കോവിഡ് രോഗികളുടെ ക്വാറൻ്റെയിൻ നടത്തുന്നതിനും, ചികിത്സക്കും പരിപാലനത്തിനും വേണ്ടിയുള്ള മൂർഖൻക്കുണ്ടിലെ 30 കിടക്കകളുള്ള ടൊമിനിക്ക് കെയർ സെൻ്റർ 100 കിടക്കകളുള്ള നരിക്കുനി ഹൈസ്ക്കൂളിൽ തുടങ്ങിയ എഫ് എൽ ടി സി കേന്ദ്രം എന്നിവയും പഞ്ചായത്ത് ലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മികച്ച ഉദാഹരണങ്ങളാണ്
നരിക്കുനി പഞ്ചായത്തിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളം ലഭിക്കത്തക്കവിധം ആരംഭിച്ച പദ്ധതിയായ ജൽ ജീവൻ പദ്ധതി വളെരെ മികച്ച രീതിയിൽ പ്രവർത്തനം നടന്ന് വരുന്നു.
അതെ പോലെ പഞ്ചായത്തിലെ സ്ട്രീറ്റ് ലൈനുകൾ നിലവിലുള്ള എല്ലാ റോഡുകളിലും പാതയോരത്തും വെളിച്ചം നൽകുന്ന പദ്ധതിയായ "നിലാവ് പദ്ധതി" നടപ്പിൽ വരുത്തി.
പൊതുജനങ്ങൾക്ക് ഇടപെടാവുന്ന വിധത്തിൽ ആക്ഷേപത്തിനിട നൽകാതെ സുതാര്യവും, സമയബന്ധിതവുമായി ഓഫീസ് പ്രവർത്തനത്തിൽ മാറ്റം വരുത്തി ഇതിന് നേത്വത്തം നൽകിയ സെക്രട്ടറിയും മറ്റ് ജീവനക്കാരും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു
നരിക്കുനി ബസ് സ്റ്റാൻ്റ് ൽ ശോചനീയാവസ്ഥയിലായിരുന്ന കംഫർട്ട് സ്റ്റേഷൻ ആധുനിക രീതിയിൽ സജ്ജീകരിക്കുന്നതിനും അതോടൊപ്പം സ്ത്രീകൾക്ക് വേണ്ടി വിശ്രമ മന്ദിരത്തിൻ്റെ നിർമാണവും നടന്ന് കൊണ്ടിരിക്കുന്നു.
വാർഡുകളിൽ നിന്നും വെയ്സ്റ്റ്കൾ ശേഖരിക്കുന്ന വെയ്സ്റ്റ് മാനേജ്മെൻ്റ് പ്രവർത്തിയും നല്ല രീതിയിൽ നടക്കുന്നു.
നരിക്കുനി ബസ് സ്റ്റാൻ്റ് നവീകരണത്തിന് 10 ലക്ഷം രൂപയും, തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി ഓരോ വാർഡിനും 5 ലക്ഷം രൂപയും അടിയന്തിരമായി വകയിരുത്തിയിട്ടുണ്ട്
നരിക്കുനി നിലവിലുള്ള ഫയർ സ്‌റ്റേഷൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനം ത്വരിതഗതിയിൽ നടന്ന് വരുന്നു
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പഞ്ചായത്തിൽ തന്നെ ബഡ്സ് സ്ക്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു.
പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി പ്രസിഡണ്ട് ൻ്റെ പേരിൽ ദുരിതാശ്വാസ നിധി രൂപീകരിക്കുന്നതിനും, നരിക്കുനി പഞ്ചായത്തിനെ വിശപ്പ് രഹിത പഞ്ചായത്താക്കുന്നതിനുള്ള ശ്രമങ്ങളും നടന്ന് വരുന്നു
ഈ കുറഞ്ഞക്കാലയളവ് കൊണ്ട് പ്രതികൂല സാഹചര്യത്തിലും വളരെ മികച്ച രീതിയിൽ പ്രവർത്തനം നടത്താൻ സാധിച്ചിട്ടുണ്ടെന്നും എം പി എം കെ രാഘവൻ, കൊടുവള്ളി എം എൽ എ എം കെ മുനീർ, ജില്ലാ പഞ്ചായത്ത് മെംബർ ഐ പി രാജേഷ്, ബ്ലോക്ക് മെംബർമാർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ ,ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡണ്ട് സി കെ സലീം, വൈസ് :പ്രസിഡണ്ട് മിനി പുല്ലംകണ്ടി, സെക്രട്ടറി അനീഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു


0 അഭിപ്രായങ്ങള്