നരിക്കുനി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് ഉപവാസ സമരം നടത്തി :-
.നരിക്കുനി: -ടി പി ആർ മാനദണ്ഡമാക്കാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് , എല്ലാദിവസവും മുഴുവൻ കടകളും തുറന്ന് പ്രവർത്തിപ്പിക്കുവാൻ അനുവദിക്കുക ,കോവിടിന്റെ പേരിൽ അനാവശ്യ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,ഹോട്ടലുകളിൽ അകലം പാലിച്ചു കൊണ്ട് ഇരുത്തി ഭക്ഷണം കൊടുക്കാൻ അനുവദിക്കുക ,യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തുന്ന കുത്തക കമ്പനികളുടെ ഓൺലൈൻ വ്യാപാരം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് നരിക്കുനി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരികൾ ഉപവാസ സമരം നടത്തി. ഉപ വാസസമരം യൂണിറ്റ് പ്രസിഡണ്ട് കെ.നാരായണൻ നായർ ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി ടി.കെ.അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. എം.വി അഹമ്മദ് കോയ അദ്ധ്യക്ഷനായിരുന്നു .നൗഷാദ് പി.കെ.,കെ.സി.മുഹമ്മദ് ബഷീർ, പി.വിജയൻ, കെ.പി.മുഹമ്മദ്, അബ്ദുൽ അസീസ് കെ.പി,സി.പി.ഹക്കീം എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍