'

എനേബ്ലിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാനസികവും , ശരീരികവുമായി കൈത്താങ്ങ് നൽകുന്നതിനായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നരിക്കുനി CHCയിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി സെന്റെർ  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ എം.കെ മുനീർ അധ്യക്ഷത വഹിച്ചു.  എം.പി.എം.കെ രാഘവൻ , ജില്ലാ കലക്ടർ സാംബശിവ റാവു ,  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം പി ശിവാനന്ദൻ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ജയശ്രീ , ജില്ലാ പ്രൊജക് മാനേജർ (NHM) ഡോ: നവീൻ, സ്റ്റേറ്റ് ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ശ്രീഹരി കെ.എസ് ,എസ് എം.റീജണൽ ഡയറക്ടർ ഡോ.രാഹുൽ,  അഷ്റഫ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.റഹീം, എൽ.സി.സി നാഷണൽ ട്രസ്റ്റ് കൺവീനർ സിക്കന്ദർ തുടങ്ങിയവർ ഓൺലൈനായി നടന്ന ചടങ്ങിൽ പങ്കെടുത്തു. നരിക്കുനി CHC യിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ , നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ സലീം , ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷിഹാന രാരപ്പൻ കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സർജാസ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ അശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലൻകണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി. രാജേഷ് , ബ്ലോക്ക് മെമ്പർ കെ.മോഹനൻ  ബി.ഡി.ഒ കെ. രജിത, മെഡിക്കൽ ഓഫീസർ ഡോ.രൂപ ,കെ.ചന്ദ്രൻ മാസ്റ്റർ, പി.ശശീന്ദ്രൻ , എൻ.പി.രാമകൃഷ്ണൻ , വി.സി. മുഹമ്മദ്, ബാലകൃഷ്ണൻ , സി.കെ.ശറഫുദ്ദീൻ മാസ്റ്റർ, മനോജ് കുമാർ , ഒ.പി. ഇക്ബാൽ, എം. മജീദ് തുടങ്ങിയവർ പങ്കെടുത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേഷൻ ടീച്ചർ എന്നിവരുടെ സേവനം സി.ഡി.എം.സി യിൽ ഉണ്ടാവും.