പരസ്യങ്ങൾ എടുത്ത് മാറ്റണം:

സർക്കാർ ,അർദ്ധ സർക്കാർ ,കെ എസ് ഇ ബി ,സ്വത്തുക്കളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകളും ,ഫ്ളക്സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍ കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിട്ടുണ്ട് . തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള അനധികൃത പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സുകള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചു.