രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് പുഴയിൽ വീണ പരിസരവാസിയും മരിച്ചു
02.07.2021-
കോടഞ്ചേരി: ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ
പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകൻ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മാതാവ്: സുഹറാബി
സഹോദരങ്ങൾ:
തസ്ലീന, ഫസീല, ജസീല .
കൂടെ ഒഴുക്കിൽപ്പെട്ട ആയിശ നിഷ്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. ഇർഷാദിൻ്റെ ഭാര്യയാണ് ആയിശ നിഷ്ല.
പുലിക്കയം ഭാഗത്ത് നിന്നാണ് അൻസാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിൻ്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ കുഴഞ്ഞ് വെള്ളത്തിൽ വീണ സമീപവാസി മരിച്ചു. പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് കുഴഞ്ഞ് പുഴയിൽ വീണത്. സന്നദ്ധ സേന പ്രവർത്തകർ ഉടനെതന്നെ ഇദ്ദേഹത്തെ കരയ്ക്ക് എത്തിച്ചിരുന്നു.
ഉടൻ തന്നെ രക്ഷാപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ ഓമെശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ഇന്ദിര ,
മക്കൾ: ലീന, അഞ്ജന.


0 അഭിപ്രായങ്ങള്‍