കേരള സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ നരിക്കുനി ഗവ: ഹയർസെക്കണ്ടറി സ്ക്കൂളിൽ രക്ഷാകർതൃ ശാക്തീകരണം നടത്തുന്നു. :-
നരിക്കുനി: -സ്ക്കൂൾ അന്തരീക്ഷം അന്യമായതിനാൽ, കൂട്ടുകാരിൽ നിന്നും അകലുകയും, കളിക്കളങ്ങൾ നഷ്ടപ്പെടുകയും ,വീട്ടിൽ ചടഞ്ഞ് കൂടുകയും ചെയ്യുന്ന അവസ്ഥയിലാണെല്ലോ നമ്മുടെ കുട്ടികൾ . ഒന്നര വർഷമായി പുറത്തിറങ്ങാൻ വയ്യാത്തതിന്റെ അസ്വസ്തത രക്ഷിതാവിനേയും, കുട്ടിയേയും ,വല്ലാതെ അലോസരപ്പെടുത്തുന്നു. ചിലരെങ്കിലും ദേഷ്യം, പഠനതാല്പര്യമില്ലായ്മ, പെരുമാറ്റദൂഷ്യം , ഉറക്കക്കുറവ് എന്നിങ്ങനെ അസ്വസ്തതകൾ ദൃശ്യമാക്കുന്നുണ്ട്. സ്മാർട്ട്ഫോൺ ദുരുപയോഗം വേറെയുമുണ്ട്.
ബുദ്ധിവികാസവും, അന്വേഷണ ത്വരയും ,പഠന താല്പര്യവും വളർന്ന് വരേണ്ട കുട്ടിക്കാലം ഇങ്ങനെ കഴിഞ്ഞു പോയാൽ പോര. കുട്ടികളെ ചേർത്തു നിർത്തുക മാത്രമാണ് പോംവഴി. അതിൽ രക്ഷിതാക്കൾക്കാണ് പ്രധാന പങ്കുവഹിക്കാനുള്ളത്. ഈ തിരിച്ചറിവോടെയാണ് നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേർന്ന് ഓൺ ലൈൻ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് ആരംഭിക്കുന്നത്.
പരിഷത്തിന്റെ ചേളന്നൂർ മേഖല തല രക്ഷാകർതൃശാക്തീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാനം 02-07-2021 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ബഹു : വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നിർവഹിക്കുന്നു. ചടങ്ങിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് : സി കെ സലിം അദ്ധ്യക്ഷത വഹിക്കുന്നു. പി ടി എ പ്രസിഡണ്ട് പി അബ്ദുൾ ബഷീർ, പി വിജയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും ,


0 അഭിപ്രായങ്ങള്‍