എരവന്നൂർ കേന്ദ്രമായി വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കണം :- 

 മടവൂർ :-മടവൂർപഞ്ചായത്തിൽ പുതുതായി തുടങ്ങുന്ന രണ്ടാം കോവിഡ് വാക്സിൽ കേന്ദ്രം എരവന്നൂരിൽ തുടങ്ങണമെന്ന് സി പി ഐ (എം) പുല്ലാളൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു ,ഇതും മടവൂരിൽ തന്നെയാണ് ആരംഭിക്കാൻ തീരുമാനിച്ചത് , രണ്ട്‌കിലോമീറ്റർ ചുറ്റളവിലാണ് ഈ രണ്ട്കേന്ദ്രങ്ങളും , പഞ്ചായത്തിന്റെ പടിഞ്ഞാറു മേഖലയിൽ ഉള്ളവർക്ക് ഈകേന്ദ്രങ്ങളിൽ എത്തിപ്പെടാൻ പതിനഞ്ച് കിലോമീറ്ററിലധികം യാത്രചെയ്യണം, ഇത് വളരെ പ്രയാസമാണ് ജനങ്ങൾക്ക്.രണ്ടാം കേന്ദ്രം തീരുമാനിച്ചപ്പോൾ 1മുതൽ 6വരെയുള്ള വാർഡുകൾ ഉൾപ്പെടുന്ന വലിയ ഒരു പ്രദേശം പരിഗണിക്കാത്ത മടവൂർ പഞ്ചായത്ത്‌ ഭരണസമിതി യുടെ നടപടി പ്രധിഷേധാർഹമാണ്, അത്കൊണ്ട്‌ രണ്ടാം കേന്ദ്രം എരവണ്ണൂരിലേക്ക് മാറ്റുന്നതിനു വേണ്ടി പഞ്ചായത്തിനോട് അവശ്യപ്പെട്ടു, കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള പഞ്ചായത്താണിത് ,ഈ പഞ്ചായത്തിൽ രണ്ട് വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു ,യോഗത്തിൽ ഇ അനൂപ് അദ്ധ്യക്ഷനായിരുന്നു ,