സ്‌കോളര്‍ഷിപ്പും വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും :-

03/07/2021

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നതും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതുമായ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, പട്ടികജാതി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം പ്രൊജക്ടുകളിലേക്ക് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


 മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ 2021-22 അദ്ധ്യയന വര്‍ഷം പഠനം നടത്തിവരുന്നവരും, മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരും ആയിരിക്കണം. ജാതി, വരുമാനം, തുടങ്ങിയ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ,ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. വിശദ വിവരങ്ങള്‍ക്ക് : 0495 2370379.