ജലസുരക്ഷാ ബോധവൽക്കരണം നടത്തി.
നരിക്കുനി --നരിക്കുനി അഗ്നി രക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിൽ ജല സുരക്ഷാ ബോധവൽക്കരണം നടത്തി.സ്റ്റേഷൻ ഓഫീസർ കെ പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജലാശയങ്ങളിൽ അശ്രദ്ധ കാരണം ഓരോ വർഷവും നിരവധി ജീവനുകൾ നഷ്ടപ്പെടുന്നുണ്ടെന്നും കുട്ടികളെ മുതിർന്നവരുടെ ശ്രദ്ധയില്ലാതെ ജലാശയങ്ങളിലേക്ക് വിടുന്നതും, അപസ്മാരം, ബ്ലഡ് പ്രഷർ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ജലാശയങ്ങളിൽ ഇറങ്ങുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതാ യി adhവിനോദയാത്രക്ക് പോകുന്ന യുവാക്കൾ പരിചിതമല്ലാത്ത സ്ഥലത്തെ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഈ കാലഘട്ടത്തിലെ ജലാശയ അപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണ്. നന്നായി നീന്തൽ അറിയാവുന്നവർ പോലും പുഴയിലും മറ്റും ഇറങ്ങുമ്പോൾ അപകടത്തിൽ പെടാറുണ്ടെന്നും ജലാശയങ്ങളിൽ യുവാക്കൾ അമിത സാഹസത്തിന് മുതിരരുത് എന്നും അദ്ദേഹം പറഞ്ഞു. ഫയർ ഓഫീസർമാരായ
ബി കെ അനൂപ്, നിപിൻ ദാസ്, അബ്ദുൽ ജലീൽ, ടി സനൂപ്,
സിവിൽ ഡിഫ്‌ൻസ് അംഗങ്ങൾ പങ്കെടുത്തു.


0 അഭിപ്രായങ്ങള്‍