കാറിന്  മുകളിൽ തെങ്ങ് വീണു :

നരിക്കുനി: -ശക്തമായ കാറ്റില്‍ കാറിന് മുകളില്‍ തെങ്ങുവീണ് കാർ നശിച്ചു , നരിക്കുനി -പുന്നശ്ശേരിയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് പിഴുത് വീഴുകയായിരുന്നു.  തറോക്കണ്ടി ഭാസ്കരൻ നായർ താമസിക്കുന്ന വീടിന്റെ വീട്ട് മുറ്റത്ത് നിർത്തിയിരുന്ന കാറിന്റെ മുകളിലാണ് തെങ്ങ് കട പുഴകി വീണത് ,