ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്


☯︎▬▬▬▬▬▬▬▬☯︎                                                      

     13-07-2021

☯︎▬▬▬▬▬▬▬▬☯︎


തൃശ്ശൂര്‍: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തൃശ്ശൂര്‍ സ്വദേശിനിക്ക് നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയ്ക്ക് പോകുന്നതിനായി വിമാനയാത്രക്കായി ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. ഇപ്പോള്‍ തൃശ്ശൂരിലെ വീട്ടില്‍ ക്വാറന്റൈനിലാണ്. 2020 ജനുവരി 31നാണ് വിദ്യാര്‍ഥിനിക്ക് കോവിഡ് ആദ്യം സ്ഥിരീകരിച്ചത്. ചൈനയില്‍ കോവിഡ് വ്യാപിച്ചതോടെ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.