നരിക്കുനിയിൽ ഗുരുതരം


13.07.2021- 


കോവിഡ് വ്യാപനം രൂക്ഷമായ നരിക്കുനിയിൽ സ്ഥിതി അതീവ ഗുരുതരം , ജില്ലയിൽ ഏറ്റവും കൂടിയ പോസിറ്റീവിറ്റി നിരക്കുള്ള ഒരു പഞ്ചായത്തായി നരിക്കുനിയും മാറി ,

ഇന്നലെ നടന്ന പരിശോധനയിൽ 64 പേർക്  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നു.


നരിക്കുനി ഗ്രാമ പഞ്ചായത്തിനു കീഴിൽ യാതൊരുവിധ ഇളവുകളും ഉണ്ടായിരിക്കില്ല എന്നും, നാളെമുതൽ കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്നും ഗ്രാമപഞ്ചായത്തും ,ആരോഗ്യ വകുപ്പും അറിയിച്ചു , 


14/07/21 ന് അടിയന്തിര RRT ,, യോഗം നരിക്കുനിയിൽ വിളിച്ചു ചേർക്കാനും ,

കൂടാതെ വാർഡ് തലത്തിലും എല്ലാവിധ സജ്ജീകരണങ്ങളും ചെയ്യാനും ,വാർഡ്  RRTമാരെയും,, വാർഡ് RRT വളണ്ടിയർമാരെയും സജീവമാക്കാനും , കർശന ജാഗ്രതാനിർദേശം നൽകാനും നരിക്കുനി ഗ്രാമപഞ്ചായത്ത് ഒരുങ്ങി ,

നിലവിൽ നരിക്കുനി ഡി കാറ്റഗറിയിൽ വരുന്ന നരിക്കുനിയിൽ ഒരു കേന്ദ്രത്തിൽ മാത്രം സർക്കാർ നടത്തുന്ന കോവിഡ് ടെസ്റ്റ് 3 കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനിച്ചു ,.