പഠനം ഓഫ് ലൈനിലാകില്ല... ഡിവൈഎഫ്ഐ ഒപ്പമുണ്ട് :-
നരിക്കുനി: -
ഓൺലൈൻ പഠനോപകരങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങാവുകയാണ് ഡിവൈഎഫ്ഐ.,
ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ചേളന്നൂർ ബി.ആർ.സി ബി പി സി ഷീബ.സി ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബിരിയാണി വില്പന നടത്തി കിട്ടിയ പണം ഉപയോഗിച്ചാണ് ഡിവൈഎഫ്ഐ ഓൺലൈൻ ഉപകരണങ്ങൾ വാങ്ങാൻ പണം കണ്ടെത്തിയത്.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ ഷിബിൻലാൽ അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ.എം നീനു, ബ്ലോക്ക് ട്രഷറർ ഒ.അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കെ വിവേക് സ്വാഗതവും, ടി .എൻ രമ്യേഷ് നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍