:ആയുധ നിർമ്മാണശാലകൾ സ്വകാര്യവൽക്കരിക്കരുത്:
നരിക്കുനി :-ആയുധ നിർമ്മാണശാലകൾ സ്വകാര്യവൽക്കരിക്കാനും, ആയുധ നിർമ്മാണ ഫാക്ടറികളിൽ പണിമുടക്ക് നിരോധിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി
നരിക്കുനിയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന പ്രിതിഷേധ ധർണ്ണ നരിക്കുനി പോസ്റ്റാഫീസിനു മുമ്പിൽ നടന്നു ,സമരം സി.മോഹനൻ (CITU ) ഉൽഘാടനം ചെയ്തു.മൻസൂർ കെ.പി (STU) അദ്ധ്യക്ഷത വഹിച്ചു. കെ.ബാലഗോപാലൻ സ്വാഗതവും, പി.ശശിധരൻ(INTUC) നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍