കീം:അപേക്ഷയിലെ അപാകം പരിഹരിക്കാന്‍ അവസരം
13.07.2021-
തിരുവനന്തപുരം: 2021-22 വർഷത്തെ കേരള എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്കുള്ള അപേക്ഷയിൽ അപാകമുണ്ടെങ്കിൽ പരിഹരിക്കാൻ അവസരം. വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം നൽകിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനും അപേക്ഷാഫീസ് കുടിശ്ശിക ഉണ്ടെങ്കിൽ ഒടുക്കുന്നതിനും അവസരമുണ്ട്. ജൂലായ് 13 ഉച്ചയ്ക്ക് രണ്ടുമുതൽ 17ന് ഉച്ചയ്ക്ക് രണ്ടുവരെ വെബ്സൈറ്റിൽ ഇതിനുള്ള അവസരം ലഭിക്കും.
പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള KEAM 2021 Candidate Portal എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും. പ്രൊഫൈൽ പേജിൽ അപേക്ഷകരുടെ ഫോട്ടോ, ഒപ്പ്, പേര്, തിരഞ്ഞെടുത്ത കോഴ്സുകൾ തുടങ്ങിയ വിവരങ്ങൾ ദൃശ്യമാകും. പ്രവേശന പരീക്ഷാ കമ്മിഷണറുടെ സൂക്ഷ്മപരിശോധനയിൽ ഫോട്ടോ, ഒപ്പ്, പേര് എന്നിവയിൽ കണ്ടെത്തിയ ന്യൂനതകൾ പ്രൊഫൈൽ പേജിൽ Memo Details എന്ന മെനു വഴി അപേക്ഷകർക്ക് അറിയാം.

0 അഭിപ്രായങ്ങള്‍