കോഴിയിറച്ചിക്ക് അമിതവില ഈടാക്കിയാൽ, നടപടി :-


13.07.2021- 


 കോഴിയിറച്ചിക്ക് അമിതവില ഈടാക്കി വിൽപ്പന നടത്തുന്നവർക്കെതിരേ നടപ ടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ചിക്കൻ വ്യാപാരികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദിനംപ്രതി വിലവർ ധിപ്പിക്കുന്നതായി കണ്ടെത്തിയതി നെത്തുടർന്നാണ് നടപടി.


കോവിഡ് നിയന്ത്രണങ്ങൾ കാരണം ഹോട്ടലുകളും, മറ്റും അടഞ്ഞുകിടക്കുന്നതിനാലും വിവാഹം, ഗൃഹപ്രവേശം ,സത്ക്കാരം തുടങ്ങിയ ചടങ്ങുകൾ ഇല്ലാത്തതിനാലും, സാധാരണയായുള്ള കോ ഴിയിറച്ചിയുടെ ആവശ്യകത കുറഞ്ഞു. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെ മൊത്ത വ്യാപാരികൾ നിശ്ചയിച്ചുനൽകുന്ന അമിത വിലയ്ക്കുതന്നെ താലൂക്കിലെ ചിക്കൻ വ്യാപാരികൾ വിൽപ്പന നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു.

ജില്ലയിൽ 160 ,170 ,180 രൂപയ്ക്ക് കോഴി യിറച്ചി വിൽക്കുന്നുണ്ട്.,,,


ആയതിനാൽ ഈവിലയിൽ കൂടുതൽ ഈടാക്കരുതെന് താലൂക്കിലെ ചിക്കൻ വ്യാപാരികള സപ്ലൈ ഓഫീസർ അറിയിച്ചു. കൂടാതെ, എല്ലാ ചിക്കൻ വ്യാപാരികളും ആവശ്യമായ ലൈസൻസുകളും, സർട്ടിഫിക്കറ്റുകളും, സൂക്ഷിക്കുകയും ,വില  കടയിൽ പ്രദർശി പ്പിക്കേണ്ടതുമാണ്.