ഇന്ന് കർക്കിടക വാവുബലി


08/08/2021 


കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ കർക്കിടക വാവുബലി. കഴിഞ്ഞ വർഷത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഇക്കുറിയും മാറ്റമില്ല. ക്ഷേത്രങ്ങളിലും, സ്നാനഘട്ടങ്ങളിലും ബലിതർപ്പണം ഇല്ല. ബലിതർപ്പണത്തിനായി കടവിൽ ഇറങ്ങാൻ അനുവദിക്കില്ല.


വീടുകളിൽ തന്നെ പിതൃതർപ്പണ ചടങ്ങുകൾ നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം.ബലിയിടാൻ അനുമതിയില്ലെങ്കിലും, ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും ,വഴിപാടും നടത്താൻ അവസരം ഉണ്ടാകും.നിയന്ത്രണങ്ങൾ പാലിക്കണം എന്നും സർക്കാർ നിർദേശം നൽകി. പ്രധാന പിതൃതർപ്പണ കേന്ദ്രങ്ങളിലൊന്നും, ഈ കർക്കിടകത്തിലും വാവുബലിയില്ല.

തിരുവനന്തപുരം ശംഖുമുഖം മുതൽ കോഴിക്കോട് വരയ്ക്കൽ കടപ്പുറത്തും ,വയനാട് തിരുനെല്ലിയിലും കോവിഡ് നിയന്ത്രണമുള്ളതിനാൽ ചടങ്ങുകളില്ല.


കർക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കർക്കിടക വാവായി ആചരിക്കുന്നത്. കർക്കിടകവാവ്‌ ദിനം പിതൃബലിതർപ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ നമ്മുടെ പൂർവികരായ പിതൃക്കളുടെ

ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കും എല്ലാം തന്നെ പ്രായഭേദമന്യേ തങ്ങളുടെ പിതൃക്കൾക്കായി ബലിതർപ്പണം ചെയ്യാവുന്നതാണ്.