സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗണ്‍; അവശ്യസേവന ങ്ങൾക്ക് മാത്രം അനുമതി


08 / 08/2021 


കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗണ്‍ , രണ്ടര മാസത്തോളം ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. ഇന്ന് അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തന അനുമതി നൽകിയിരിക്കുന്നത്.


 ഇന്ന് കെ. എസ്. ആര്‍. ടി. സി. ബസുകൾ സര്‍വീസ് നടത്തില്ല.

അതിനിടെ കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ കൊണ്ടുവന്നു. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ് മാളുകൾ തുറക്കാൻ അനുമതി നൽകി. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ മാളുകൾക്ക് പ്രവർത്തിക്കാം. ബുധനാഴ്ച മുതലാണ് മാളുകൾക്ക് പ്രവർത്തനനുമതി നൽകിയിരിക്കുന്നത്.