സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
12/08/2021
ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വൈദ്യുതി ഉത്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കെ എസ് ഇ ബി അറിയിച്ചു.
സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. സംസ്ഥാനത്തെ ഏതാനും ഫീഡറുകളിൽ താൽക്കാലിക തടസ്സം ഉണ്ടാകുമെന്നും അടുത്ത ഒന്നര മണിക്കൂറിൽ സംസ്ഥാനത്ത് ഭാഗീക ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതായും കെഎസ് ഇബി അറിയിച്ചു.


0 അഭിപ്രായങ്ങള്‍