പുല്ലാളൂരിൽ മോഷണ പരമ്പര:


02.08.2021


 നരിക്കുനി : പുല്ലാളൂർ അങ്ങാടിയിൽ മോഷണ പരമ്പര, തിങ്കളാഴ്ച പുലർച്ചെ  അഞ്ചോളം കടകൾ  പൂട്ടും ,ഷട്ടറും തകർത്ത് മോഷണം നടത്തി, കോവിഡ് നിയന്ത്രണം മൂലം കടകൾ നേരത്തെ അയക്കുന്നത് മോഷ്ടാക്കൾക്ക് അനുഗ്രഹമായി ,ഐഷിക മെഡിക്കൽസ്, സമീപത്തുള്ള ധാന്യപ്പൊടി കട തുടങ്ങി അഞ്ചോളം കടകളിലാണ് തിങ്കളാഴ്ച പുലർച്ചയോടെ മോഷ്ടാക്കൾ കയറിയത്, അഞ്ചു കടകളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്, സി സി ടി വി ദൃശ്യങ്ങളും, മറ്റും  പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു,