ഭിന്നശേഷിക്കാർക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ്


24/08/ 2021 


ജില്ലയിലെ 18 വയസ്സിന് മുകളിലുള്ള മുഴുവൻ ഭിന്നശേഷിക്കാരെയും, കോവിഡിൽ നിന്നും സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർക്ക് മാത്രമായി ആഗസ്റ്റ് 26 വ്യാഴം രാവിലെ 9 മണി മുതൽ 1 മണി വരെ പ്രത്യേക കോവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തുകയാണ്. അന്നേ ദിവസം എല്ലാ സർക്കാർ കുത്തിവെയ്പ്പ്  കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമായിരിക്കും.


 ആദ്യ ഡോസ് വാക്സിൻ എടുക്കാത്ത ഭിന്നശേഷിക്കാർക്കും, രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവു ന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത അംഗൻവാടി വർക്കറെയോ, ആശ വർക്കർമാരെയോ, വളണ്ടിയർമാരെയോ  ബന്ധപ്പെടേണ്ടതാണ്.