സപ്‌ളൈകോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല :-


07/08/2021 


സപ്‌ളൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതി ല്ലെന്നും കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയാകുമെന്നും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ പറഞ്ഞു. പ്രതിവാര ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുക യായിരുന്നു മന്ത്രി.


തൊടുപുഴയിൽ സപ്‌ളൈകോ ഔട്ട്‌ലെറ്റിൽ കാർഡ് ഉടമ തന്നെ ചെല്ലണമെന്ന് പറഞ്ഞതായുള്ള പരാതിയോടു പ്രതികരിക്കുകയാ യിരുന്നു അദ്ദേഹം.


റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ഫോൺ ചെയ്ത കൂടുതൽ പേരുടെയും ആവശ്യം. കഴിഞ്ഞ തവണ ലഭിച്ച പരാതികളിൽ അർഹരായവർക്കെല്ലാം റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകി. കിറ്റ് ലഭിച്ചില്ലെന്ന പരാതികളിൽ പൂർണമായി പരിഹാരം കണ്ടതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പരാതി അറിയിച്ചവരെ നടപടി സ്വീകരിച്ച വിവരം ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.