സുന്നി ബാല വേദി ആദരിച്ചു
നരിക്കുനി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ മുഅല്ലിം ഡേ യോടനുബന്ധിച്ച് നടത്തപ്പെട്ട 'ഗുരുമുഖത്ത് 'എന്ന പരിപാടിയിൽ മടവൂർ സി എം മഖാം നുസ് റ തുൽ ഹുദാ മദ്റസയിൽ 55 വർഷം പിന്നിടുന്ന യു മുഹമ്മദ് മുസ് ലിയാരെ നരിക്കുനി റെയ്ഞ്ച് സുന്നി ബാല വേദി ഷാൾ അണിയിച്ച് ആദരിച്ചു.
എം പി അഹ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു .സി പി അബുബക്കർ ബാഖവി , കെ ബദറുദ്ദീൻ യമാനി , പി ടി മുനീർ ഫൈസി , ടി പി അബൂബക്കർ മുസ് ലിയാർ , പി എം ശഫീഖ് മുസ് ലിയാർ , കെ സാകിർ ഹുസൈൻ ദാരിമി , വി ആസിം മുഹമ്മദ് , അസീം ഖാസിം , റബീഹ് അഹ്മദ് സംബന്ധിച്ചു


0 അഭിപ്രായങ്ങള്‍