നരിക്കുനിയിൽ വാഹനാപകടം. യുവാവിന് ദാരുണാന്ത്യം.


25.08.2021- 


നരിക്കുനിക്കും ,പാലോളിത്താഴത്തിനും ഇടയിൽ റോഡിൽ ഓടുന്നതിനിടെ സഡൻ ബ്രെയ്ക്കിട്ട  ടോറസ് ലോറിയുടെ പിന്നിലിടിച്ച സ്കൂട്ടർ യാത്രക്കാരൻ മരിച്ചു ,

നരിക്കുനി ഒടുപാറ സ്വദേശി പൈക്കാട്ട് മീത്തൽ അഹമ്മദ് സഫിയ ദമ്പതികളുടെ മകൻ ഫസൽ (31) കോഴിക്കോട് മെഡി: കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ,

ബുധനാഴ്ച വൈകീട്ട് പാറന്നൂർ പെട്രോൾ പമ്പിന് സമീപം പൂഴി ,മെറ്റൽ കച്ചവടം നടത്തുന്ന സ്ഥലത്തിന് മുമ്പിലാണ് അപകടം നടന്നത്.. ദീർഘകാലം ബാലുശ്ശേരി-കോഴിക്കോട്ട് റൂട്ടിൽ ബസ്സ് ജീവനക്കാരനായിരുന്നു ,

ഭാര്യ: ഫാത്തിമത്ത് സുഹറ ,സഹോദരങ്ങൾ:- തസ്ലീന ,പരേതയായ ഫസീല ,