ബോധവൽക്കരണ ക്ലാസും  ,നേത്ര പരിശോധന ക്യാമ്പും നടത്തി :-

നരിക്കുനി: - നേത്രദാന പക്ഷാചരണത്തിൻ്റെ  കോഴിക്കോട് ജില്ലാതല ഉൽഘാടനവും ,ബോധവൽക്കരണ ക്ലാസും ,നേത്ര പരിശോധനാ ക്യാമ്പും നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ നിർവ്വഹിച്ചു ,,

 നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം അദ്ധ്യക്ഷനായിരുന്നു ,

പരിപാടി വിശദീകരണം നടത്തി കൊണ്ട് ഡോക്ടർ മോഹന്‍ദാസ് (ഡി പി ഒ, എന്‍ പി സി ബി & vi,ഡി എം ഒ എച്ച് കോഴിക്കോട്)  ,- ഡോക്ടർ ബീന ഗോപാലകൃഷ്ണന്‍ (ചീഫ് കൺസൾട്ടന്റ് ഗവ. ജനറൽ ഹോസ്പിറ്റല്‍ കോഴിക്കോട്‌) ,

 ഡോക്ടർ ജ്യോതി പി ടി (പ്രൊഫ. നേത്ര വിഭാഗം മേധാവി, ഗവ. ജനറൽ ഹോസ്പിറ്റല്‍ കോഴിക്കോട്‌)  , ഐ പി രാജേഷ് (ജില്ലാ പഞ്ചായത്ത് മെമ്പര്‍), ഉമ്മു സല്‍മാ ടി പി (ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ, നരിക്കുനി ഗ്രാമ പഞ്ചായത്ത്) ,

സുലു  ഈ  പി  ( ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ) ,

മമ്മൂട്ടി കെ (എച്ച് എസ് സി എച്ച് സി നരിക്കുനി) ,തുടങ്ങിയവർ സംസാരിച്ചു ,

ഡോക്ടർ രൂപ ഇ കെ (മെഡിക്കല്‍ ഓഫീസർ സി എച്ച് സി നരിക്കുനി ) സ്വാഗതവും ,

ജൂലി ബി എല്‍ (ഒപ്റ്റോമെട്രിസ്റ്റ് സി എച്ച് സി നരിക്കുനി) നന്ദിയും പറഞ്ഞു ,  ഡോക്ടർ പ്രജീഷ് കുമാര്‍ (മൊബൈൽ ഒഫ്താൽമിക് യൂണിറ്റ് കോഴിക്കോട്)ക്യാമ്പിന് നേതൃത്വം നൽകി ,

ഫോട്ടോ :- നേത്ര ദാന പക്ഷാചരണത്തിൻ്റെ കോഴിക്കോട് ജില്ലാതല ഉൽഘാടനം നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ നിർവ്വഹിക്കുന്നു ,