പന്നൂർ -നെല്ല്യേരി -പുന്നശ്ശേരി റോഡിന്റെ പണി അടിയന്തിരമായി പൂർത്തിയാക്കണം :-
നരിക്കുനി: - പന്നൂർ -നെല്ല്യേരി -പുന്നശ്ശേരി റോഡിന്റെ പണി അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു dyfi വട്ടപ്പാറ പൊയിലിൽ പ്രതിഷേധ സംഗമം നടത്തി ' ,മുൻ MLA കാരാട്ട് റസാഖിന്റെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്തരുതെന്നും, ചുമതലപ്പെട്ടവർ ഉടനെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തണമെന്നും സംഗമം ഉൽഘാടനം ചെയ്തുകൊണ്ട് സിപിഐഎം നരിക്കുനി ലോക്കൽ കമ്മറ്റി അംഗം എൻ രാധാകൃഷ്ണൻ മാസ്റ്റർ ആവശ്യപ്പെട്ടു ,വിഷയത്തിൽ കൊടുവള്ളി mla ക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ തീരുമാനിച്ചു , ,'മേഖലാ സെക്രട്ടറി കെ കെ മിഥിലേഷ് അദ്ധ്യക്ഷനായിരുന്നു ,അഭിനന്ദ് ,പ്രശോബ് തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍