വൈദ്യുതി ജീവനക്കാർ കൈകോർത്തു ,ഓൺലൈൻ പഠനത്തിന് രണ്ട് വിദ്യാർത്ഥികളുടെ കുടുംബത്തിന് ഓണസമ്മാനമായി വൈദ്യുതിയെത്തി :-
നരിക്കുനി: - കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നരിക്കുനി സെക്ഷനിലെ ജീവനക്കാരുടെ കാരുണ്യം കൊണ്ട് ഓൺലൈൻ പഠനത്തിന് വൈദ്യുതിയില്ലാത്തതിനാൽ പ്രയാസപ്പെടുന്ന രണ്ട് വിദ്യാർത്ഥികളുടെ കുടുംബത്തിന് ഓണസമ്മാനമായി വൈദ്യുതിയെത്തി ,ഓഫീസിലെ ഓണാഘോഷങ്ങൾ മാറ്റി വെച്ച് സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വയറിംഗ് നടത്തി ആവശ്യമായ രേഖകൾ റഡിയാക്കി അപേക്ഷാ ഫീസും ,ക്യാഷ് ഡെപ്പോസിറ്റും അടച്ചാണ് വൈദ്യുതി നൽകിയത് ,എട്ടാം ക്ലാസിൽ പഠിക്കുന്ന മകനുള്ള ഇലവന്തിപ്പൊയിൽ രാമകൃഷ്ണൻ്റെയും ,ഡിഗ്രിക്ക് പഠിക്കുന്ന മകളുള്ള ഒടുപാറ കണ്ടമ്പലത്ത് പു റായിൽ രാഘവൻ്റെയും നിർധനരായ കുടുംബങ്ങൾക്കാണ് ഓണസമ്മാനമായി വൈദ്യുതി നൽകിയത് ,വൈദ്യുതി സ്വിച്ചോൺ കർമ്മം അസിസ്റ്റൻ്റ് എഞ്ചിനീയർ കെ ഹാരിസ് നിർവ്വഹിച്ചു ,ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു ,ബി ജിജു ,എം പി രജീഷ് കുമാർ ,ടി കെ ഷൈജു തുടങ്ങിയവർ സംസാരിച്ചു ,
ഫോട്ടോ :- നരിക്കുനി കെ എസ് ഇ ബി സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തിന് ഓൺലൈൻ പഠനത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ കെ ഹാരിസ് ഉൽഘാടനം ചെയ്യുന്നു ,


0 അഭിപ്രായങ്ങള്‍