നരിക്കുനി പാറന്നൂരിൽ വിദ്യാർത്ഥിയെ കാറിൽ തട്ടിക്കൊണ്ട് പോവാൻ ശ്രമം.
നരിക്കുനി :-പാറന്നൂരിൽ വിദ്യാർത്ഥിയെ കാറിൽ തട്ടിക്കൊണ്ട് പോവാൻ ശ്രമം.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്.
സുഹൃത്തിന്റെ ബൈക്കിൽ കൂട്ടുക്കാരൻ്റെ വീട്ടിൽ നിന്ന് പാറന്നൂരിൽ വന്ന് ഇറങ്ങി വീട്ടിലേക്ക് പോവാൻ തയ്യാറെടുക്കവെയാണ് ഒരു സംഘം ആളുകൾ കാറിൽ വന്ന് പുറായിൽ നാസറിൻ്റെ മകൻ അർഷദ് മാനു വിനെയാണ് തട്ടി കൊണ്ട് പോവാൻ ശ്രമിച്ചത്.
സംഘത്തിൻ്റെ പിടിയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചുവെങ്കിലും നാലു പേർ ചേർന്ന് കാറിലേക്ക് ബലമായി കയറ്റി കൊണ്ട് പോവുകയായിരുന്നു.
കാറിൽ കയറ്റി മർദ്ദിച്ചവശനാക്കിയതിന് ശേഷം ഏറെ ദൂരം സഞ്ചരിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
കാറിൽ വന്ന സംഘം പൂർണ്ണ മദ്യ ലഹരിയിൽ ആയിരുന്നുവെന്നും, കാറിനുള്ളിൽ വെച്ചും ഇറക്കിയതിന് ശേഷവും എന്നെ കഠിനമായി മർദ്ദിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു. കാക്കൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
നരിക്കുനിയിലും ,പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സജീവമാണെന്നും ബന്ധപ്പെട്ടവർ നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ പറയുന്നു.

0 അഭിപ്രായങ്ങള്‍