കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെ ഡൗൺലോഡ് ചെയ്യാം.


07/08/2021 


കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെ യാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകുL.


*എങ്ങനെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം*


👉🏻 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക. 


👉🏻 'Download certificate' എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക.


👉🏻 ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക.


👉🏻 ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർചെയ്തവരുടെ പേരുകൾ ദൃശ്യമാകും. 


👉🏻 ആരുടെ സർട്ടിഫിക്കറ്റ് ആണോ ഡൗൺലോഡ് ചെയ്യേണ്ടത് അവരുടെ പേരിന് നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ.കൂട്ടാലിട വാർത്തകൾ. പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.