യാത്രയയപ്പു നൽകി.

നരിക്കുനി: മുപ്പത്തി ഒന്ന് വർഷത്തെ സേവനത്തിന് ശേഷം നരിക്കുനി പോസ്റ്റോഫിസിൽ നിന്നും അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ആയി വിരമിക്കുന്ന ടി.എൻ ഗോപാലന് സഹപ്രവർത്തകരും തപാൽ ഉദ്യോഗസ്ഥരും ചേർന്ന് യാത്രയയപ്പു നൽകി.ചടങ്ങിൽ തപാൽ വകുപ്പിൻ്റെ ഉപഹാരം നോർത്ത് ഡിവിഷൻ ഓവർസിയർ സക്കീർ സമർപ്പിച്ചു. സഹപ്രവർത്തകരുടെ ഉപഹാര സമർപ്പണം സബ് പോസ്റ്റ് മാസ്റ്റർ മധു നിർവ്വഹിച്ചു. പോസ്റ്റൽ അസിസ്റ്റൻറ് ശ്രീമതിസതി, രവീന്ദ്രൻ മടവൂർ, അബ്ദുൽ ബഷീർ, പ്രേമൻ എന്നിവർ സംസാരിച്ചു.ടി.എൻ ഗോപാലൻ മറുപടി പ്രസംഗം നടത്തി.