DCC പട്ടികക്കെതിരെ ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും :-
29.08.2021-
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുറന്നടിച്ച് ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും. വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയില്ല, തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് ഉമ്മന്‍ചാണ്ടി. നേതാക്കള്‍ക്കെതിരായ നടപടിയിലും അതൃപ്തി,
നേതാക്കളുടെ ഇഷ്ടക്കാർക്ക് പ്രവർത്തക പിന്തുണ ഉണ്ടാകില്ല', കെ ശിവദാസന്‍ നായർ
പട്ടികയിൽ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ല: തുറന്നടിച്ച് ഉമ്മൻ ചാണ്ടിയും ,രമേശ് ചെന്നിത്തലയും. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചർച്ച നടത്താമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒന്നും നടന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കൂടിയാലോചന നടക്കാതെ നടത്തിയെന്ന് സംസ്ഥാനനേതൃത്വം നിലപാടെടുത്തെന്നും, ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. എല്ലാം ഹൈക്കമാന്‍ഡിനെ അറിയിച്ചു. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു. ഇടുക്കിയില്‍ സി.പി. മാത്യുവിന്‍റെ പേര് നിര്‍ദേശിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വേണ്ട പോലെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന്‍റെ ഇടപെടല്‍ ഒഴിവാക്കാമായിരുന്നു. സ്ഥാനം കിട്ടുമ്പോള്‍ മാത്രം ഗ്രൂപ്പില്ല എന്ന് പറയുന്നവരോട് യോജിക്കുന്നില്ല. എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്. തര്‍ക്കങ്ങള്‍ കൂടിയോലോചിച്ച് പരിഹരിക്കണമായിരുന്നുവെന്നും ഭരണഘടനാപരമായി മാത്രമേ കെപിസിസി പ്രസിഡന്‍റ് അച്ചടക്ക നടപടി എടുക്കാവൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


0 അഭിപ്രായങ്ങള്‍