നരിക്കുനി പഞ്ചായത്തിൽ നിന്നും മെഡിക്കൽ കോളേജിൽ 2915 പൊതിച്ചോർ നൽകി :-
01.09.2021-
നരിക്കുനി:കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം
വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍ മൂപ്പതി രണ്ടാം ദിനമായ ഇന്ന് (1/09/21) നരിക്കുനി-പാലങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊതിച്ചോര്‍ വിതരണം DYFI ജില്ലാ കമ്മറ്റി അംഗം വി കെ വിവേക് ഉദ്ഘാടനം ചെയ്തു. മേഖലകളിലെ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച 2915 പൊതിച്ചോറുകൾ വിതരണം ചെയ്തു, ബ്ലോക്ക് പ്രസിഡൻ്റ് കെ കെ ഷിബിൻലാൽ,
ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ
കെ കെ മിഥിലേഷ്,വി പി ഷൈജാസ് ,റംഷിദ് ,
വിമേഷ്, പാലങ്ങാട് മേഖലാ പ്രസിഡൻ്റ് വിപിൻ
തുടങ്ങിയവർ നേതൃത്വം നൽകി,


0 അഭിപ്രായങ്ങള്‍