പാചകവാതക വില വീണ്ടും കൂട്ടി;  891.50 രൂപയായി


01.09.2021 


പാചകവാതക വില വീണ്ടും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്.


 ഇതോടെ ഗാര്‍ഹിക സിലിണ്ടര്‍ വില 891 രൂപ 50 പൈസയായി ഉയര്‍ന്നു.


വാണിജ്യ സിലിണ്ടറിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 73 രൂപ 50 പൈസയാണ് കൂട്ടിയത്.


 ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1692 രൂപ 50 പൈസയായി ഉയര്‍ന്നു.


ഓഗസ്റ്റ് 17 ന് ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ജൂലായ് മാസം ആദ്യവും, ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്.