റേഷൻവിഹിതം 30-നകം കൈപ്പറ്റണം :-


27-09-2021

    

കോഴിക്കോട്: ഈ മാസത്തെ റേഷൻവിഹിതം ഇനിയും വാങ്ങാത്തവർ ഈ മാസം 30-നകംതന്നെ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


റേഷൻ കാർഡുടമകൾക്ക് ഈ മാസം വിതരണംചെയ്യുന്ന റേഷൻ സാധനങ്ങളുടെ അളവ്:



 മഞ്ഞ കാർഡ്  :അരി (30-കിലോ), ഗോതമ്പും സൗജന്യമായും (4-കിലോ), 1 പാക്കറ്റ് ആട്ട (6 രൂപ), ഒരുകിലോ പഞ്ചസാര-( 21 രൂപ).


പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം കാർഡിലെ ഓരോ അംഗത്തിനും അരി (നാലുകിലോ), ഗോതമ്പ് (1 കിലോ) സൗജന്യമായി ലഭിക്കും.



 പിങ്ക് കാർഡ്  : ഓരോ അംഗത്തിനും അരി (4 കിലോ), ഗോതമ്പ് (1 കിലോ), കിലോയ്ക്ക് 2 രൂപ നിരക്കിലും, കാർഡിന് അനുവദിച്ച ആകെ ഗോതമ്പിന്റെ അളവിൽനിന്ന്‌ ഒരു കിലോ കുറച്ച് അതിനുപകരം 1 പാക്കറ്റ് ആട്ട 8 രൂപയ്ക്കും ലഭിക്കും. പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം കാർഡിലെ ഓരോ അംഗത്തിനും അരി-(4 കിലോ), ഗോതമ്പ് (1 കിലോ) സൗജന്യമായി ലഭിക്കും.


 നീല കാർഡ്  : ഓരോ അംഗത്തിനും രണ്ടുകിലോ അരി വീതം കിലോയ്ക്ക് നാലുരൂപ നിരക്കിലും, ആട്ട സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് കാർഡിന് ഒരുകിലോമുതൽ നാലുകിലോവരെ 17 രൂപ നിരക്കിലും ലഭിക്കും. സ്പെഷ്യൽ അരി കാർഡിന് അഞ്ചുകിലോ 15 രൂപ നിരക്കിൽ ലഭിക്കും.


 വെള്ള കാർഡ്  : മൂന്നുകിലോ അരി 10.90 രൂപ നിരക്കിലും, ആട്ട സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ഒന്നുമുതൽ നാലുകിലോ വരെ 17 രൂപ നിരക്കിലും ലഭിക്കും. സ്‌പെഷ്യൽ അരി കാർഡിന് 5 കിലോ 15 രൂപ നിരക്കിലും ലഭിക്കും.‌