അസിസ്റ്റന്റ് പ്രൊഫസർ, സെക്യൂരിറ്റി ​ഗാർഡ്; 42 തസ്തികകളിലേക്ക് പി എസ്‍ സി അപേ​ക്ഷിക്കാം:-


 24.09.2021


തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. 

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്‌ഷ്യസ് ഡിസീസസ്-മെഡിക്കൽ വിദ്യാഭ്യാസ സർവീസ്,  അസിസ്റ്റന്റ് പ്രൊഫസർ ഇൻ രചന ശരീര-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ രസശാസ്ത്ര ഭൈഷജ്യകല്പന-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് മാനേജർ-കേരള പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്,  ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്)-കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്, റേഡിയോഗ്രാഫർ ഗ്രേഡ് II-മെഡിക്കൽ വിദ്യാഭ്യാസം, ഫിനാൻസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,  സിസ്റ്റം അനലിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, മാർക്കറ്റിങ് ഫെർട്ടിലൈസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (ഓയിൽ സീഡ്‌സ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (സ്പൈസസ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഓഫീസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ലിമിറ്റഡ്, സെക്യുരിറ്റി ഗാർഡ്-കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ്, ഫീൽഡ് ഓഫീസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

വിവരങ്ങൾക്ക്: www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.