ബിരിയാണി ചലഞ്ച്:

ഒരുക്കങ്ങൾ പൂർത്തിയാകുന്നു.


നരിക്കുനി: പിപി  ഉസ്താദ് മെമ്മോറിയൽ സാന്ത്വന കേന്ദ്രം, ആംബുലൻസ് ധനശേഖരണാർത്ഥം ഒക്ടോബർ മൂന്നിന് നരിക്കുനിയിൽ നടക്കുന്ന  ബിരിയാണി ചലഞ്ചിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. സോൺ,സർക്കിൾ, യൂണിറ്റ് സംഘാടക സമിതിക്ക് കീഴിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. യൂണിറ്റ് സമിതി വഴിയാണ് ഓർഡറുകൾ സ്വീകരിച്ചത്.  നരിക്കുനി, പാവണ്ടൂർ എന്നീ കേന്ദ്രങ്ങളിലാണ് വിശാലമായ പന്തലൊരുങ്ങുന്നത്. പരിപാടിയുടെ നടത്തിപ്പിന് 750 അംഗ വളണ്ടിയർ ടീം രൂപീകരിച്ചു. വളണ്ടിയർ ടീമിനുള്ള പരിശീലനം സർക്കിൾ അടിസ്ഥാനത്തിൽ നടന്നു വരുന്നു.പന്തൽ കാൽ നാട്ടൽ കർമം  സ്വാഗത സംഘം ചെയർമാൻ പാലത്ത് അബ്ദുറഹ്മാൻ ഹാജി നിർവഹിച്ചു.  ടി.എ. മുഹമ്മദ് അഹ്‌സനി, ഇബ്റാഹീം സഖാഫി, നിസാർ സഖാഫി, ഹസീബ് സഖാഫി,  ഉമർ കുട്ടി മുസ്ലിയാർ, എൻ. കെ അബ്ദുൽ ഖാദർ, ഒ.പി മുഹമ്മദ്, ടികെഎ സിദ്ദീഖ്,  നൗഷാദ് തെക്കേടത്ത് താഴം, ഫഖ്‌റുദ്ദീൻ കുരുവട്ടൂർ , അഷ്റഫ് പുല്ലാളൂർ എന്നിവർ സംബന്ധിച്ചു.