നരിക്കുനിയിൽ 90%പേർക്കും ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയായി :ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം


നരിക്കുനി ഗ്രാമപഞ്ചായത്തിലെ 18 വയസ്സിന് മുകളിൽ  90% ജനങ്ങളും വാക്സിൻ സ്വീകരിച്ചു.


ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നരിക്കുനി യു.പി സ്‌കൂളിൽ നടന്നു വരുന്ന വാക്സിനേഷൻ ക്യാമ്പിലൂടെയും നരിക്കുനി ഹോസ്പിറ്റൽ ഉൾപ്പെടെ യുള്ള  സൗകര്യങ്ങൾ  ഉപയോഗപ്പെടുത്തി  നരിക്കുനി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട 90 % പേരിൽ ഒന്നാം ഡോസ് വാക്സിൻ നൽകി.

കൂടാതെ 40% ൽ അധികം പേർക്കും സെക്കൻഡ് ഡോസും പൂർത്തീകരിച്ചു.



വാർഡ് മെമ്പർമാർ, ആശാ വർക്കർമാർ, ആർ.ആർ ടി അധ്യാപകർ,വാർഡ് ആർ.ആർ.ടി കോഡിനേറ്റർമാർ , ആർ.ആർ.ടി. വളണ്ടിയർമാർ, ഡോക്ടർമാർ, നേഴ്സുമാർ,തുടങ്ങി ഗ്രാമപഞ്ചായത്തിലെ പ്രിയപ്പെട്ട എല്ലാവരുടേയുംസേവനം വാക്സിനേഷൻ നൽകുന്നതിൽ വളരെയധികം സഹായകരമായിട്ടുണ്ട്. 


അടുത്ത ദിവസം തന്നെ 100 % ഫസ്റ്റ് സോസ് വാക്സിൻ നൽകി പൂർത്തീകരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.


കോവിഡ് മഹാമാരിയെ നമ്മിൽ നിന്ന് അകറ്റാൻ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും തുടർന്നും എല്ലാവരുടയും സഹകരണം പ്രതീക്ഷിക്കുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .കെ സലിം പറഞ്ഞു