എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ തീപിടുത്തം. 


16.09.2021- 


നരിക്കുനി: എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ തീപിടുത്തം.

നരിക്കുനിയിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി.


പമ്പിൽ ഇന്ധനം നിറയ്ക്കാൻ വന്ന  വാഹനത്തിന് തീ പിടിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ  വാഹനം പമ്പിൻറെ പുറത്തേക്ക് തള്ളി മാറ്റിയതിനാൽ വലിയ ഒരു ദുരന്തം ഒഴിവായി. വ്യാഴം (16/9/21) രാവിലെ 11 മണിയോടെയാണ് സംഭവം. സൈറ്റ് സർവ്വീസിന് പോകുന്ന കമ്പനിയുടെ ഓമ്നി വാനിനാണ് തീപിടിച്ചത്