ഗ്രാമത്തിന് അഭിമാനമായി മുഹമ്മദ് ഫാറൂഖിന്ഡോക്ടറേറ്റ്
നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഭരണി പാറ സ്വദേശി കെ.എസ് മുഹമ്മദ് ഫാറൂഖ്നെ ത്തേടി കാലിഫോർണിയയിലെ പബ്ലിക് യൂണിവേഴ്സിറ്റിയുടെ സൈക്യാട്രിക് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ്.
ഡോക്ടറേറ്റ് നേടി ഗ്രാമത്തിന് അഭിമാനമായമുഹമ്മദ് ഫാറൂഖിനെ
ഭരണിപാറ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് കമ്മിറ്റികൾ സംയുക്തമായി ആദരിച്ചു. മുഹമ്മദ് ഫാറൂഖിനുള്ള ഉപഹാരം സിഎം മഖാം മുദരിസ് പാറന്നൂർ പി.പി അബ്ദുൽ ജലീൽ ബാഖവി നൽകി. അഹമ്മദ് കോയ മുസ്‌ലിയാർ, വി.എം അബ്ദുറഹിമാൻ ഹാജി, സുലൈമാൻ, കെ.കെ മുഹമ്മദ് കോയ, എം.വി കുഞ്ഞബ്ദുള്ള, കുഞ്ഞിമുഹമ്മദ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. 2011 നവംബർ മുതൽ കെ.എം.സി.ടി മെഡിക്കൽ കോളേജിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ ആയി ജോലി ചെയ്തുവരുന്ന ഈ 34 കാരൻ നാട്ടിൽതന്നെ പ്രാഥമിക വിദ്യാഭ്യാസംവും എസ്.എസ്.എൽ.സിയും പൂർത്തിയാക്കിയ ശേഷം നരിക്കുനി മജ്മഅ ഇസ്‌ലാമിക് ആർട്സ് കോളേജിൽ നിന്നും പ്ലസ് ടു പഠനവും സോഷ്യോളജിയിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കിയതിന്ന് ശേഷം കോഴിക്കോട് യൂണിവേഴ്സിറ്റിയിൽനിന്ന് എം.എസ്.ഡബ്ലിയു യും ബി.എഡ് കോഴ്സും പൂർത്തിയാക്കി. ശേഷം നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും സൈക്കോതെറാപ്പി യിൽ പരിശീലനം നേടി. ഇപ്പോൾ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി ലൈഫ് അസോസിയേഷൻ അംഗമാണ് കെ.എസ് മുഹമ്മദ് ഫാറൂഖ്. ദേശീയ-അന്തർദേശീയ ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച കെ.എസ് മുഹമ്മദ് ഫാറൂഖ്
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ 2018 മുതൽ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി യിൽ സീനിയർ കൺസൽട്ടന്റ് കൂടിയാണ്. സൈക്യാട്രിക് സോഷ്യൽ വർക്ക്, മെഡിക്കൽ സൈക്യാട്രി എന്നിവ കേന്ദ്രീകരിച്ച് ഗവേഷണങ്ങൾ നടത്തി വരികയാണ്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകത്തിന്റെ വാർഷിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. വിഷാദരോഗം സംബന്ധിച്ച് ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ കെ.എസ് മുഹമ്മദ് ഫാറൂഖ്. ഇപ്പോൾ കോഴിക്കോട്ടെ ചേദന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി ഹോസ്പിറ്റൽ എത്തിക്സ് കമ്മിറ്റി അംഗമാണ്.
നരിക്കുനി പാലങ്ങാട് തോട്ടോളി പുറായിൽ സുലൈമാൻ - ഖദീജ ദമ്പതികളുടെ മകനാണ്.
കോഴിക്കോട്ടെ ഹെയർ ഒ ക്രാഫ്റ്റ് ഹെയർ ആൻഡ് സ്കിൻ ക്ലിനിക്കിൽ കൺസൾട്ടന്റ് ആയ ഡോക്ടർ ഫസ് നആണ് ഭാര്യ. മുഹമ്മദ് അഷ് വാഖ് ഫായിസ്, എറിൻ ഫാത്തിമ എന്നിവർ മക്കളാണ്.


0 അഭിപ്രായങ്ങള്