കോഴിക്കോട് - പയിമ്പ്രയിലെ വീട്ടിലെ ബിവറേജ് പൂട്ടിച്ച് ചേളന്നൂർ എക്സൈസ്.
02.09.2021
കുരുവട്ടൂർ :-ഡ്രൈ ഡേ ദിവസങ്ങളിൽ വീട് മിനി ബിവറേജ് ആക്കി ഇന്ത്യൻ നിർമിത വിദേശ മദ്യം വില്പന നടത്തിയതിന് പുറ്റിൽ താഴത്ത് വിവേക് കുമാറിനെ ചേളന്നൂർ അസ്സിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ അഭിലാഷ് കെ യുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു.ബ്രാണ്ടി, റം, തുടങ്ങിയ വിവിധ ഇനത്തിൽപ്പെട്ട 17 ലിറ്റർ മദ്യം വിവേകിൻ്റെ വീട്ടിൽ നിന്നും ' കണ്ടെടുത്തു. ആവശ്യക്കാർ ഗൂഗിൽ പേ വഴി തുക അടച്ചാൽ ഇഷ്ട ബ്രാൻ്റ് വീട്ടിൽ എത്തിച്ചു നൽക്കുന്ന ഹോം ഡലിവറി രീതിയായിരുന്നു പ്രതിയുടെത്. ഷാഡോ എക്സൈസ് അംഗം മനീഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു . പാർട്ടിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്. സി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് )ഷാഫി.വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ സുജല. കെ.ജി,ഡ്രൈവർ പ്രഭീഷ് എൻ.പി തുടങ്ങിയവരും പങ്കെടുത്തു.


0 അഭിപ്രായങ്ങള്‍